Monday 01 June 2020 10:07 AM IST : By സ്വന്തം ലേഖകൻ

‘ഒരു കുടുംബ പൂജയ്ക്കിടെ ഞാൻ ഋതുമതിയായി...ആ ദിവസമാണ് ഞാൻ ഒരു ഫെമിനിസ്റ്റും അവിശ്വാസിയുമായത്’! വൈറൽ കുറിപ്പുമായി ശ്രദ്ധ ശ്രീനാഥ്

sredha

വൈറൽ കുറിപ്പുമായി നടി ശ്രദ്ധ ശ്രീനാഥ്. താൻ ഋതുമതിയായ ദിവസത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് താരം ഇൻസ്റ്റഗ്രാമിൽ എഴുതിയത് ആരാധകർ ഏറ്റെടുത്തു.

‘എനിക്ക് 14 വയസ്സായിരുന്നു. ഒരു കുടുംബ പൂജയ്ക്കിടെ ഞാൻ ഋതുമതിയായി. എന്റെ അമ്മ എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അതിനാൽ തൊട്ടടുത്തിരിക്കുന്ന ആന്റിയോട് വളരെ വിഷമത്തോടെ ഞാനിക്കാര്യം പറഞ്ഞു. (കാരണം, ഞാൻ കൈയിൽ സാനിറ്ററി പാഡ് കരുതിയിരുന്നില്ല). അടുത്ത് ഇരിക്കുന്ന മറ്റൊരു നല്ല സ്ത്രീ, ഞാൻ വിഷമിക്കുന്നത് ശ്രദ്ധിച്ച് എന്നോട് പറഞ്ഞു, “വിഷമിക്കേണ്ട കുട്ടി, ദൈവം നിങ്ങളോട് ക്ഷമിക്കും” (ആർത്തവ സമയത്ത് പൂജയുടെ ഭാഗമായതിന്). ആ ദിവസമാണ് ഞാൻ ഒരു ഫെമിനിസ്റ്റും അവിശ്വാസിയുമായത്’.– താരം കുറിച്ചു.

വിക്രം വേദ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.