Wednesday 19 January 2022 03:05 PM IST : By സ്വന്തം ലേഖകൻ

പുറത്ത് കുങ്കുമം കൊണ്ട് ‘ബോണി’ എന്നെഴുതി ശ്രീ...: പ്രിയപ്പെട്ടവളുടെ ഓർമയിൽ ബോണി കപൂർ

sreedevi

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയനായികമാരിലൊരാളാണ് ശ്രീദേവി. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലായി, ഒരുകാലഘട്ടമാകെ ശ്രീദേവി തന്റെ താരപ്രൗഢിയാൽ തിളങ്ങി നിന്നു. ബോളിവുഡ് നിർമാതാവ് ബോണി കപൂറാണ് ശ്രീദേവിയുടെ ഭർത്താവ്. ജാൻവിയും ഖുഷിയുമാണ് മക്കൾ.

എന്നാൽ അപ്രതീക്ഷിതമായിരുന്നു ശ്രീദേവിയുടെ മരണം. ആരാധകരെയും ചലച്ചിത്ര ലോകത്തെയും ഞെട്ടിച്ച്, വിദേശ യാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ അവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തന്റെ പ്രിയപ്പെട്ടവളുടെ മരണം ബോണിയെ എത്രത്തോളമാഴത്തിൽ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്നും, ശ്രീദേവിയോടുള്ള ബോണിയുടെ സ്നേഹം എത്രയുയരത്തിലാണെന്നും അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം തെളിയിക്കുന്നു.

2012ൽ ലഖ്നൗവിൽ നടന്ന ദുർഗാ പൂജയ്ക്കിടെ പകർത്തിയ ശ്രീദേവിയുടെ ഒരു ചിത്രമാണ് ഇത്. ചിത്രത്തിൽ, ശ്രീയുടെ പുറത്ത് ബോണി എന്ന പേര് കുങ്കുമം കൊണ്ട് എഴുതിയിരിക്കുന്നതും കാണാം. ചിത്രം കണ്ട് നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.