Monday 18 November 2019 09:47 AM IST : By സ്വന്തം ലേഖകൻ

നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി; ചിത്രങ്ങൾ

sreembff

നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയും ആങ്കറുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് വരൻ. ലുലു ബോൽഗാട്ടി സെന്ററിൽവച്ചായിരുന്നു വിവാഹം. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്. വിവാഹ വാർത്ത ‘വനിത’യിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

ഉത്തരേന്ത്യൻ രീതിയിലുള്ള വിവാഹ വസ്ത്രമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂൺ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരൻ ജഹാംഗീറിന്റെ  വേഷം. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി.

sreelekshmi-marriage

‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’–ഭാവിവരന്റെ  കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു.  വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറഞ്ഞു.

കൂടുതൽ വിശേഷങ്ങൾ പുതിയ ലക്കം ‘വനിത’യില്‍ (നവംബർ 15–30, 2019) താരം പങ്കുവച്ചിട്ടുണ്ട്.

1.

sreeknknknh

2.

sree09089uoj

3.

sreeoojkml

4.

sreemmmn
Tags:
  • Movies