Tuesday 19 March 2019 03:48 PM IST : By സ്വന്തം ലേഖകൻ

തരംഗമായ ആ ക്ലിക്കിനു പിന്നിലെ കഥ! സോഷ്യൽ മീഡിയ ആഘോഷിച്ച ഫൊട്ടോഗ്രഫർ പറയുന്നു

sreenath-new

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് മമ്മൂക്കയുടെ ഒരു ചിത്രമാണ്. പതിനെട്ടാം പടിയിലെ ജോൺ ഏബ്രഹാം പാലക്കൽ സോഷ്യൽ മീഡിയയെ അടക്കിഭരിക്കുകയാണ്. പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ഈ ഫസ്റ്റ് ലുക്ക് ലൊക്കേഷന്‍ സ്റ്റിൽ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു. ലൈക്കുകളും ഷെയറുകളും കുമിഞ്ഞു കൂടി.

അതിരപ്പിള്ളിയെ ഔട്ട് ഓഫ് ഫോക്കസ് ആക്കിയ, മുടി നീട്ടി, പിന്നിൽ കെട്ടി വച്ച്, മാസ് ആൻഡ് ക്ലാസ് ലുക്കിൽ നിൽക്കുന്ന മമ്മൂക്കയുടെ ഈ ചിത്രം പിറന്നതിന് പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്. യുവ ഫൊട്ടോഗ്രഫർ ശ്രീനാഥ് എൻ ഉണ്ണികൃഷ്ണനാണ് ഈ ചിത്രം പകർത്തിയത്. ചിത്രത്തിന്റെ പിറവിയെക്കുറിച്ച്, വളരെ ആകസ്മികമായി കൈവന്ന അവസരമെന്നാണ് ശ്രീനാഫ് പറയുന്നത്. പതിനെട്ടാംപടിയെന്ന ചിത്രത്തിന്റെ സ്റ്റിൽഫോട്ടോഗ്രാഫർ ശ്രീനാഥ് അല്ല. ആഗസ്റ്റ് സിനിമയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് ചിത്രത്തിന്റെ സെറ്റിലെത്തിയത്.

‘‘ഞാൻ എത്തുന്നതിന് മുന്‍പ് ഇത്തരമൊരു ചിത്രത്തിനായി സംവിധായകരും അണിയറപ്രവർത്തകരും ശ്രമിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് എന്നെ വിളിക്കുന്നത്. മമ്മൂട്ടിയ്ക്ക് കൂടുതൽ പ്രാധാന്യം വരണം എന്നുള്ളത് കൊണ്ടാണ് വെള്ളച്ചാട്ടം ഔട്ട് ഓഫ് ഫോക്കസ് ആക്കിയത്. അദ്ദേഹത്തിന്റെ ആ നിൽപ്പും സ്റ്റൈലും പശ്ചാത്തലവുമെല്ലാം മനോഹരമായതോടെ സംവിധായകൻ ഉദ്ദേശിച്ച പോലെയുള്ള ചിത്രം തന്നെ ലഭിച്ചു’’.– ഒരു അഭിമുഖത്തിൽ ശ്രീനാഥ് പറഞ്ഞു.

എബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ് ഫാദർ, കുട്ടനാടാൻ ബ്ലോഗ്, മാമാങ്കം എന്നീ മമ്മൂട്ടി ചിത്രങ്ങളിലും ശ്രീനാഥ് സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികളിലെ ഫോട്ടോകൾ കണ്ടിട്ട് മമ്മൂട്ടി ശ്രീനാഥിനെ അഭിനന്ദിച്ചിരുന്നു.

‘പതിെനട്ടാം പടി’യിൽ അതിഥി റോളിലാണ് മമ്മൂട്ടി.ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിെനട്ടാം പടി ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ്.