Tuesday 23 November 2021 11:38 AM IST : By സ്വന്തം ലേഖകൻ

പൊന്നോമന എത്തിയിട്ട് ആറ് മാസം: മകന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി ശ്രേയ ഘോഷാൽ

sreya

മകന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച്, മനോഹരമായ കുറിപ്പുമായി ഗായിക ശ്രേയ ഘോഷാൽ. ശ്രേയയുടെ മകൻ ദേവ്യാൻ തന്നെ സ്വയം പരിചയപ്പെടുത്തുന്ന രീതിയിലാണ് പോസ്റ്റ്.

തന്റെ ആദ്യത്തെ കൺമണിയുടെ മുഖം ആദ്യമായാണ് ശ്രേയ പങ്കുവയ്ക്കുന്നത്.

‘ഹായ് ഞാൻ ദേവ്യാൻ. ഇന്നെനിക്ക് ആറ് മാസം പൂർത്തിയായി. എനിക്കു ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും എന്റെ ഇഷ്ട ഗാനങ്ങൾ കേൾക്കുന്നതിന്റെയും ചിത്രങ്ങളിലൂടെ പുസ്തകം വായിക്കുന്നതിന്റെയും അമ്മ പറയുന്ന ചെറിയ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും അമ്മയുമായി ദീർഘസംഭാഷണം നടത്തുന്നതിന്റെയും തിരക്കിലാണ് ഞാൻ. അമ്മയ്ക്ക് എന്നെ മനസ്സിലാകുന്നുണ്ട്. എനിക്കു സ്നേഹവും അനുഗ്രഹങ്ങളും നൽകിയ എല്ലാവർക്കും നന്ദി’.– ശ്രേയ കുറിച്ചതിങ്ങനെ.

ഈ വർഷം മേയ് മാസത്തിലാണ് ശ്രേയ ഘോഷാലിനും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആൺകുഞ്ഞ് പിറന്നത്.