Friday 15 November 2019 10:16 AM IST : By സ്വന്തം ലേഖകൻ

അവധിക്കാലം ആഘോഷിക്കാൻ ശ്രിയ തിരുവനന്തപുരത്ത്! പൂളിൽ നിന്നുള്ള വിഡിയോ വൈറൽ

sreya-new

ബോളിവുഡില്‍ ഉൾപ്പടെ തിളങ്ങുന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് ശ്രിയ ശരൺ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ വിജയ ചിത്രങ്ങളുടെ ഭാഗമായ താരം വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേള എടുത്തെങ്കിലും മടങ്ങി വരവിനുള്ള തയാറെടുപ്പിലാണ്.

ഇപ്പോഴിതാ താരം തിരുവനന്തപുരത്ത് കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ഹോട്ടലിൽ സ്വിമ്മിങ് പൂളിൽ നീന്തുന്ന വിഡിയോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

റഷ്യൻ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവ് ആണ് ശ്രിയയുടെ ഭർത്താവ്.

തമിഴിലെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്കിലൂടെ അഭിനയരംഗത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. ധനുഷ് ചെയ്ത വേഷത്തിൽ വെങ്കിടേഷ് എത്തും. മഞ്ജു വാരിയറിന്റെ റോളിലാണ് ശ്രിയ.