Friday 18 October 2019 10:41 AM IST : By സ്വന്തം ലേഖകൻ

‘മിസ് യൂ അമ്മാ...’! ഭർത്താവിനൊപ്പമുള്ള സ്നേഹ നിമിഷങ്ങളിലും അമ്മയുടെ അസാന്നിധ്യം ചെറു സങ്കടം: ചിത്രം പങ്കുവച്ച് ശ്രിയ

sriya-new

ഭർത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രേക്ഷകരുടെ പ്രിയനായിക ശ്രിയ ശരൺ. കർവ ചൗത് ദിനം പ്രമാണിച്ചാണ് ഭർത്താവ് ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം ഉള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

റഷ്യന്‍ വ്യവസായിയും ടെന്നീസ് താരവുമാണ് ആന്‍ഡ്രേയ്. 2018 മാർച്ചിലായിരുന്നു ശ്രിയയും ആൻഡ്രേയും തമ്മിലുള്ള വിവാഹം. സ്പെയിനിലെ ബാഴ്സലോണയിലാണ് ഇവർ ഇപ്പോൾ താമസം.

‘എല്ലാവർക്കും ബാഴ്സണലോണയിൽ നിന്നും എന്റെ കർവ ചൗത് ആശംസകൾ. അമ്മയെ മിസ് ചെയ്യുന്നു’.– ചിത്രം പങ്കുവച്ച് താരം കുറിച്ചു.

അമ്മ സമ്മാനിച്ച സാരി അണിഞ്ഞാണ് ചിത്രത്തിൽ ശ്രിയ എത്തിയിരിക്കുന്നത്. ശ്രിയയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ആൻഡ്രേയ് കൊഷ്ചീവിനെയും ചിത്രങ്ങളിൽ കാണാം.

വിവാഹിതരായ ഉത്തരേന്ത്യൻ സ്ത്രീകൾ ഭർത്താവിന്റെ ആയുസിനും ആരോഗ്യത്തിനുമായി ഉപവസിക്കുകയും രാത്രിയിൽ ആചാരാനുഷ്ഠാനങ്ങളോടെ ചന്ദ്രനെ നോക്കി ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്ന ആഘോഷമാണ് കർവ ചൗത്.