Friday 28 February 2020 03:04 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്, അത് തുറന്നു പറയുന്നതിൽ എനിക്ക് നാണക്കേടില്ല’! ചിത്രങ്ങൾ പങ്കുവച്ച് ശ്രുതി ഹാസൻ

sruthi

പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പേരിൽ നേരിട്ട ബോഡി ഷെയ്മിങ്ങിന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മറുപടി നൽകി ശ്രുതി ഹാസൻ. താൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടെന്നും അത് തുറന്നു പറയുന്നതിൽ തനിക്ക് യാതൊരു നാണക്കേടുമില്ലെന്നും താരം പറയുന്നു. ഇതിന്റെ പേരിൽ ശ്രുതി പലതവണ വിമർശനങ്ങളും കളിയാക്കലുകളും നേരിട്ടിട്ടുണ്ട്.

തന്റെ ശരീരത്തെക്കുറിച്ചുളള ആളുകളുടെ അഭിപ്രായങ്ങൾ തന്നെ ബാധിക്കാറില്ലെന്നും, അത്തരം അഭിപ്രായങ്ങൾ ഒഴിവാക്കേണ്ടതാണെന്നും ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നെക്കുറിച്ചുളള മറ്റുളളവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കുന്ന ഒരാളല്ല ഞാൻ. പക്ഷേ, അവൾ വളരെ മെലിഞ്ഞതാണ് അല്ലെങ്കിൽ തടിച്ചതാണ് എന്നിങ്ങനെ നിരന്തരം അഭിപ്രായപ്പെടുന്നത് ഒഴിവാക്കേണ്ടതാണ്. ഈ രണ്ടു ചിത്രങ്ങളും മൂന്നു ദിവസങ്ങളുടെ വ്യത്യാസത്തിലെടുത്തതാണ്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളോട് വർഷങ്ങളായി ഞാൻ മാനസികമായും ശാരീരികമായും പോരാടുകയാണ്. ആ വേദന ചെറുതല്ല, ശാരീരിക മാറ്റവും ചെറുതല്ല, പക്ഷേ ഏറ്റവും എളുപ്പം എന്റെ ആ യാത്ര പങ്കുവയ്ക്കുകയെന്നതാണ്. ഇതെന്റെ ജീവിതവും ഇതെന്റെ മുഖവുമാണെന്ന് ഞാൻ സന്തോഷത്തോടെ പറയുന്നു. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. അത് തുറന്നു പറയുന്നതിൽ എനിക്ക് നാണക്കേടില്ല എന്നും ശ്രുതി പറയുന്നു.