Friday 24 July 2020 03:00 PM IST : By സ്വന്തം ലേഖകൻ

സുമലതയുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്! ഒരാഴ്ച കൂടി ഹോം ക്വാറന്റീനിൽ

sumalatha

കോവിഡ് 19 സ്ഥിരീകരിച്ച നടി സുമലതയുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. സുമലതയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇനിയുള്ള ഒരാഴ്ച ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ തുടരുമെന്നും താരം അറിയിച്ചു.

ജൂലൈ നാലിനാണ് രോഗലക്ഷണങ്ങളോടെ സുമലത ആശുപത്രിയിൽ എത്തിയതും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതും.