ഒരുകാലത്ത് മലയാളത്തിന്റെ പ്രിയനായികയായിരുന്നു സുമലത. നിറക്കൂട്ട്, താഴ്‌വാരം, ന്യൂ ഡൽഹി തുടങ്ങി എത്രയെത്ര വിജയചിത്രങ്ങളിൽ അവർ നായികയായി. 1991 ല്‍ കന്നട നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിനെ സുമലത വിവാഹം കഴിച്ചു. 1993 ല്‍ മകന്‍ അഭിഷേക് ജനിച്ചു. അഭിഷേകും നടനാണ്.
ഇപ്പോഴിതാ, മകനു പിറന്നാള്‍ ആശംസകളുമായി സുമലത പങ്കുവച്ച പോസ്റ്റ് ആണ് വൈറൽ.
‘എന്റെ ജീവിതത്തിലെ വലിയ അനുഗ്രഹവും വെളിച്ചവും നീയാണ്. നിന്നോടുള്ള സ്‌നേഹം വാക്കുകളിലൂടെ മാത്രം പ്രകടിപ്പിക്കാനാകുന്നതല്ല. നിന്റെ വളര്‍ച്ച നോക്കിനില്‍ക്കുന്നത് എനിക്കെത്ര സന്തോഷമുള്ള കാര്യമാണെന്നറിയുമോ. എനിക്ക് നിന്നെക്കുറിച്ച് എപ്പോഴും അഭിമാനമാണ്. അളവറ്റ സ്‌നേഹമാണ് എനിക്ക് നിന്നോടുള്ളത്, അതൊരിക്കലും അവസാനിക്കില്ല. നിന്റെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ. എന്നും സന്തോഷത്തോടെ ജീവിക്കട്ടെ. ഹാപ്പി ബര്‍ത്ത് ഡേ അഭി’ എന്നാണ് മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സുമലത കുറിച്ചത്.