Monday 06 April 2020 11:13 AM IST : By സ്വന്തം ലേഖകൻ

ലൈവ് വിഡിയോയിൽ ടി ഷർട്ട് ചാലഞ്ചുമായി സണ്ണി ലിയോൺ! ഒപ്പം നടി മന്ദന കരീമിയും

sunny

ലൈവ് വിഡിയോയിൽ ടി ഷർട്ട് ചാലഞ്ചുമായി ബോളിവുഡ് താരം സണ്ണി ലിയോൺ. നടി മന്ദന കരീമിയുമൊത്തുള്ള ലൈവ് വിഡിയോ ചാറ്റിനിടൊണ് താരം ചാലഞ്ച് പൂർത്തിയാക്കിയത്.

‘ലോക്ക്ഡ് വിത്ത് സണ്ണി’ എന്ന പേരിൽ നടി ആരംഭിച്ച ഡിജിറ്റൽ ഷോയുടെ പുതിയ എപ്പിസോഡില്‍ മന്ദന ആയിരുന്നു അതിഥി. ഈ പരിപാടിയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങളുമായി താരം സംഭാഷണത്തിൽ ഏർപ്പെടുകയും എങ്ങനെയാണ് അവരെല്ലാം തങ്ങളുടെ ലോക്ക് ഡൗൺ കാലം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.

എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് ഏതെങ്കിലും ഒരു താരത്തിനൊപ്പം നടി ഒരു തത്സമയ ചാറ്റ് ചെയ്യും. ഇത് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കും.