Saturday 23 June 2018 10:20 AM IST : By സ്വന്തം ലേഖകൻ

‘സണ്ണി ആള് സൂപ്പറാ...’; തട്ടുപൊളിപ്പൻ ഡപ്പാംകൂത്തുമായി സണ്ണി ലിയോൺ–വിഡിയോ

sunny

വെള്ളിത്തിരയിലെ കുസൃതിക്കാരിയായ നായികയാണ് സണ്ണി ലിയോൺ. വ്യക്തി ജീവിതത്തിലേക്ക് വരുമ്പേഴും സണ്ണിക്ക് വലിയ മാറ്റമൊന്നുമില്ല. താരജാഡകൾ വിട്ട് തികച്ചും സിമ്പിളായാണ് സണ്ണിയുടെ പെരുമാറ്റം. അതേസമയം ഉറച്ച നിലപാടുകള്‍ കൊണ്ടും ആരാധകരുടെ പ്രീതി പിടിച്ചു പറ്റാറുണ്ട് ഈ ഗ്ലാമർ നായിക.

അടുത്തിടെ ഫാദേഴ്സ് ഡേയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പങ്കുവച്ചതിന്റെ പേരില്‍ വലിയ വിമർശനങ്ങൾക്ക് സണ്ണി ഇരയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും സണ്ണി സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

ഒരു തട്ടുപൊളിപ്പൻ ഡപ്പാം കൂത്ത് ഡാൻസ് ആരാധകർക്കായി ഡെഡിക്കേറ്റ് ചെയ്താണ് ഇക്കുറി സണ്ണിയുടെ വരവ്. അജയ് ദേവ്ഗണ്‍ അഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ ജിംഗിളിനനുസരിച്ച് നൃത്തച്ചുവടുകളുമായാണ് ഇത്തവണ സണ്ണി എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് താരത്തിന്റെ ചുവടുകള്‍. സണ്ണിലിയോണിന്റെ ജീവിതകഥ പറയുന്ന കരണ്‍ജിത്ത് കൗര്‍ എന്ന വെബ് സീരിസിന്റെ തിരക്കിലാണ് താരം.