Saturday 09 February 2019 04:00 PM IST : By സ്വന്തം ലേഖകൻ

ഒടുവിൽ സണ്ണി ലിയോണിനെയും വെള്ളത്തിലിട്ടു! ‘രംഗീല’യുടെ രസകരമായ ലൊക്കേഷൻ വിഡിയോ

sunny

ബോളിവുഡിന്റെ ഗ്ലാമർതാരം സണ്ണി ലിയോൺ നായികയാകുന്ന ആദ്യ മലയാള ചിത്രമാണ് ‘രംഗീല’. മുൻപ് ‘മധുരരാജ’യിൽ അഭിനയിച്ചെങ്കിലും ഒരു പാട്ടു സീനിൽ മാത്രമാണ് താരത്തിന്റെ സാന്നിധ്യം.

ഇപ്പോഴിതാ ‘രംഗീല’യുടെ ചിത്രീകരണത്തിനിടെയുള്ള രസകരമായ ഒരു ലൊക്കേഷൻ വിഡിയോ സണ്ണി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നു.

സ്വിമ്മിങ് പൂളിനരികിൽ നിന്ന് അണിയറപ്രവർത്തകിൽ ചിലർക്കൊപ്പം ഡാൻസ് ചെയ്യുകയാണ് സണ്ണി. തമാശ രൂപേണ കൂടെയുള്ള സഹപ്രവർത്തകനെ പൂളിലേക്ക് തള്ളിയിട്ട സണ്ണിയും അധികം വൈകാതെ അപ്രതീക്ഷിതമായൊരു തള്ളു കിട്ടി പൂളിലേക്കു വീഴുന്നതാണ് വിഡിയോയിൽ.

സന്തോഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.