Saturday 20 April 2019 03:39 PM IST : By സ്വന്തം ലേഖകൻ

ഞെട്ടാൻ റെഡിയാകൂ! ഫഹദിന്റെ ഐറ്റം സോങിന് ചുവടുവച്ച് സണ്ണി ലിയോൺ (വിഡിയോ)

sunny9644698

ഇക്കഴിഞ്ഞ വനിതാ ഫിലിം അവാർഡ്‌സിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ നൃത്തം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം, അത് സണ്ണിയുടേത് തന്നെ. മലയാളത്തിന്റെ യുവനടൻ സണ്ണി വെയ്ൻ അല്ലാട്ടോ, ബോളിവുഡ് ബോംബ് സാക്ഷാൽ സണ്ണി ലിയോൺ തന്നെ. ബോളിവുഡിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ.

സണ്ണിയെ ഒരുനോക്ക് കാണാനായി ഫിലിം അവാർഡ്‌സിന് എത്തിയവരും ചുരുക്കമല്ല. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾക്കൊപ്പമാണ് സണ്ണി ചുവടുവച്ചത്. പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു സണ്ണി. കിടിലൻ നൃത്ത വിഡിയോ കാണാം;