Wednesday 04 September 2019 02:46 PM IST : By സ്വന്തം ലേഖകൻ

സണ്ണിയെന്ന ക്യൂട്ട് അമ്മ! ഹൃദയം കീഴടക്കും ഈ വിഡിയോ: മക്കളെ പാട്ട് പാടി രസിപ്പിച്ച് താരം

sunny-new

പ്രേക്ഷകരുടെ പ്രിയതാരമാണ് ബോളിവുഡ് നായിക സണ്ണി ലിയോൺ. തന്റെ സിനിമാ–വ്യക്തി വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളെ ദത്തെടുത്ത ശേഷം അവരുമായുള്ള സന്തോഷ നിമിഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.

സിനിമയുടെ തിരക്കൊഴിഞ്ഞാൽ, മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവര്‍ സണ്ണിയുടെ ഒപ്പം എപ്പോഴും ഉണ്ടാരും. അവരുടെ കാര്യങ്ങള്‍ നോക്കുന്നതിൽ സണ്ണി യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ഭര്‍ത്താവ് ഡാനയേലും പൂര്‍ണ പിന്തുണയുമായി സണ്ണിയോടൊപ്പമുണ്ട്.

ഇപ്പോള്‍ സണ്ണിയും കുട്ടികളുമായുള്ള ഒരു ഒരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മക്കളെ കാറില്‍ സ്കൂളില്‍ എത്തിച്ചതിന് ശേഷം അവരോട് പാട്ട് പാടി രസിച്ച് നില്‍ക്കുന്ന സണ്ണിയാണ് വിഡിയോയുടെ ഹൈലൈറ്റ്.