Tuesday 20 November 2018 10:41 AM IST : By സ്വന്തം ലേഖകൻ

‘ആരാധകര്‍ ഐറ്റം നമ്പര്‍ പ്രതീക്ഷിക്കുന്നു’; സണ്ണിയുടെ മലയാള ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ

sunny-new

രാജ്യം മുഴുവൻ ആരാധകരുള്ള ഗ്ലാമർ നായികയാണ് സണ്ണി ലിയോണ്‍. താരത്തിന്റെ ആദ്യ മലയാള ചിത്രമായ ‘രംഗീല’ യാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. താൻ മലയാളത്തിലേക്കെത്തുന്നതായി സണ്ണിയും സ്ഥിരീകരിച്ചതോടെ മലയാളി ആരാധകര്‍ വലിയ ആവേശത്തിലാണ്.

സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രംഗീല ഒരു ട്രാവൽ–കോമഡി–ത്രില്ലർ ചിത്രമാണ്. സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ, അജു വർഗീസ്, രമേശ് പിഷാരടി തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ഗോവയിലേക്കും ഹംപിയിലേക്കും പോവുന്ന ഒരു സംഘത്തിന്റെ കഥയാണ് രംഗീല.

ചിത്രത്തിൽ മലയാളം സംസാരിക്കുന്ന കഥാപാത്രമായല്ല സണ്ണിയെത്തുക. സെക്സ് കോമഡി ചിത്രവുമാണ് രംഗീലയെന്ന വാർത്ത തെറ്റാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു. അത്തരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ വിജയിക്കില്ല. ആരാധകര്‍ ഐറ്റം നമ്പര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള സിനിമയല്ല ഇതെന്നും ഹ്യൂമറും ത്രില്ലറും കൂടിക്കലര്‍ന്ന ചിത്രവുമായാണ് തങ്ങളെത്തുന്നതെന്നും അദ്ദേഹം പറയുന്നു.

മലയാളത്തില്‍ നിന്നു മുൻപും സണ്ണി ലിയോണിനെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു. എന്നാല്‍ പല സിനിമകളുടെയും കഥ ഇഷ്ടപ്പെടാത്തതിനാൽ അവയൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും സന്തോഷ് നായർ. സിനിമയുടെ കഥ ഇഷ്ടപ്പെട്ടതിനാലാണ് താരം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായതത്രേ. തൈക്കുടം ബ്രിഡ്ജാണ് സംഗീതമൊരുക്കുന്നത്.