Saturday 19 January 2019 02:32 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോൺ! ഇരുവരും ഒന്നിക്കുന്നത് മധുരരാജയില്‍

sunny-new

ബോളിവുഡ് ഗ്ലാമർതാരം സണ്ണിലിയോണിന്റെ മലയാളം അരങ്ങേറ്റത്തെക്കുറിച്ച് വാർത്തകൾ സജീവമായിട്ട് കാലം കുറച്ചായി. സണ്ണിയെ നായികയാക്കി സന്തോഷ് നായർ രംഗീല എന്ന ചിത്രമൊരുക്കുന്നതായി പ്രഖ്യാപനം വന്നിട്ടും മാസങ്ങള്‍ കഴിഞ്ഞു. എന്നാൽ താരത്തിന്റെ ആദ്യ മലയാള ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ താനുണ്ടാകുമെന്ന് സണ്ണി തന്നെയാണ് ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലാണ് സണ്ണിയെത്തുക.

മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും താരത്തിനൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും പറഞ്ഞ സണ്ണി, ചിത്രത്തിൽ വെറുതെ ഒരു ഐറ്റം ഡാന്‍സല്ല തന്റേതെന്നും കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും വ്യക്തമാക്കുന്നു.

ഉദയകൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫർ. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.