Thursday 22 November 2018 02:27 PM IST : By സ്വന്തം ലേഖകൻ

‘പ്ലീസ് ചേച്ചി, ഒരു റിപ്ലൈ തരുമോ?’ എന്ന് സുപ്രിയയോട് ആരാധികമാര്‍; കിടിലൻ മറുപടി നൽകി പൃഥ്വിരാജ്!

prithvi-sssupr

ഒരു പൂവേ ചോദിച്ചുള്ളൂ... പക്ഷെ, പൂക്കാലം കിട്ടിയ സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ ആരാധികമാർ. സുപ്രിയയോട് മറുപടി ചോദിച്ച ആരാധികമാർക്ക് അപ്രതീക്ഷിതമായി പൃഥ്വി നൽകിയ ഉത്തരമാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെയും മകൾ അലംകൃതയുടെയും ചിത്രത്തിന് താഴെയാണ് രസകരമായ കമന്റുകൾ വന്നിരിക്കുന്നത്.

‘ചേച്ചി ടൈം കിട്ടുമ്പോൾ ഇടയ്ക്ക് റിപ്ലൈ തരുമോ? പ്ലീസ് ചേച്ചി...’ എന്ന് പൃഥ്വിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ പൃഥ്വിക്വീന്‍സ് സുപ്രിയയോട് ചോദിക്കുകയായിരുന്നു. സുപ്രിയ മറുപടി നൽകിയില്ലെങ്കിലും ആരാധികമാരോട് റിപ്ലൈ ഞാൻ തന്നാൽ മതിയോ എന്ന് പൃഥ്വി ചോദിക്കുകയായിരുന്നു.

പ്രിയതാരത്തിന്റെ മറുപടി കണ്ടതോടെ ഡബ്ബിൾ സന്തോഷത്തിലായി ആരാധികമാര്‍. “അതിശയകരമായ നിമിഷങ്ങളിലൊന്നാണിത്, താങ്ക്യൂ ഏട്ടാ...” എന്ന് പൃഥിയ്ക്ക് അവർ നന്ദിയും പറഞ്ഞു. ലൂസിഫറിന്റെ ലൊക്കേഷനില്‍ അച്ഛന്റെ മടിയില്‍ കയറിയിരിക്കുന്ന മകള്‍ അല്ലിയുടെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. “ദാദാ.. എന്നെ കേള്‍ക്കൂ എന്ന് അല്ലി പറയുമ്പോള്‍ ദാദ ആക്ഷന്‍ പറയുന്നതിന്റെ തിരക്കിലാണ്.” ചിത്രം പങ്കുവച്ച് സുപ്രിയ കുറിച്ചതിങ്ങനെ.

prith-ssupry67