Monday 22 April 2019 04:47 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയുടെ വില്ലനായപ്പോൾ അവാർഡ് കൊടുത്തില്ല; സുരാജിന് കയ്യടിച്ച് സദസ്! (വിഡിയോ)

_C3R0642-sunny-wayne

ഇക്കഴിഞ്ഞ വനിതാ ഫിലിം അവാർഡ്‌സിന് തിളങ്ങി നിന്ന ഹാസ്യതാരമാണ് സുരാജ്‌ വെഞ്ഞാറമൂട്. വില്ലൻ അവാർഡ് കൊടുക്കാനെത്തിയ സുരാജിന്റെ സ്വതസിദ്ധമായ നർമ്മമാണ് ആരാധകർ കയ്യടിച്ച് വരവേറ്റത്. മികച്ച വില്ലനായി അവാർഡ് നേടിയ സണ്ണി വെയ്‌നിനു അവാർഡ് കൊടുക്കാനാണ് സുരാജ് വേദിയിലെത്തിയത്. മമ്മൂട്ടിയുടെ വില്ലനായപ്പോൾ എനിക്കാരും അവാർഡ് തന്നില്ലയെന്ന് പരിഭവവും സുരാജ് പ്രസംഗത്തിനിടെ പങ്കുവച്ചു. തുടർന്ന് സുരാജിന്റെ വില്ലൻ കഥാപാത്രം ദശമൂലം ദാമുവിനെ സ്‌ക്രീനിൽ കാണിച്ചപ്പോൾ പൊട്ടിച്ചിരിയോടെയാണ് സദസ് സ്വീകരിച്ചത്. വിഡിയോ കാണാം;