Thursday 27 June 2019 11:32 AM IST : By സ്വന്തം ലേഖകൻ

‘ഫീലിങ് ബ്ലസ്ഡ്..!’; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

suresh-gopi-modi990

മലയാളത്തിന്റെ പ്രിയതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമാ- രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധിപേരാണ് താരത്തിന് ആശംസകൾ അർപ്പിച്ചത്. അക്കൂട്ടത്തിൽ ഏറ്റവും വേണ്ടപ്പെട്ട ഒരാളും താരത്തിന് ആശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കത്തിലൂടെ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ആരാധകർക്കായി പ്രധാനമന്ത്രിയുടെ എഴുത്ത് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു.

"ഡിയർ സുരേഷ് ഗോപി, അങ്ങയുടെ ഈ ജന്മദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ സ്വീകരിച്ചാലും. നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങളെ സേവിക്കുന്നതിനായി സർവശക്തൻ അങ്ങേക്ക് സ്ഥായിയായ ആരോഗ്യവും സന്തോഷവും നൽകുവാൻ ഇടയാകട്ടെ എന്നും പ്രാർത്ഥിക്കുന്നു. ഭാവുകങ്ങൾ! ആത്മാർത്ഥതയോടെ, നരേന്ദ്ര മോദി"- സുരേഷ് ഗോപിക്ക് കിട്ടിയ പ്രധാനമന്ത്രിയുടെ ആശംസാ കത്ത് ഇങ്ങനെ.