Thursday 14 June 2018 02:25 PM IST : By സ്വന്തം ലേഖകൻ

‘ഇവർ എനിക്ക് മക്കളെപ്പോലെ’; താരജാഡകളില്ലാതെ ‘കുട്ടീസിനൊപ്പം സൂര്യ’–ചിത്രങ്ങൾ

surya

തമിഴകത്തിന്റെ താരസൂര്യൻ സൂര്യയെ മറ്റ് നടൻമാരിൽ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. താരജാഡ ലവലേശം തൊട്ടു തീണ്ടിയിട്ടില്ല എന്നുള്ളതാണ് അതിൽ ഏറ്റവും പ്രധാനം. ആരാധകരെ ഹൃദയത്തോട് ചേർത്തു നിർത്തുമ്പോഴും നമുക്ക് കാണാനാകുന്നത് സൂര്യയെന്ന സാധാരണക്കാരനായ മനുഷ്യനെ.

സൂര്യയുടെ ലാളിത്യവും കരുതലും വിളിച്ചോതുന്ന ഒരു പിടി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാറിക്കളിക്കുന്നത്. തന്റെ ‘കുട്ടി ഫാൻസിനൊപ്പമുള്ള’ സൂര്യയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട്ടിൽ സംഘടിപ്പിച്ച ഫാൻസ് മീറ്റിനിടെയാണ് ഹൃദയഹാരിയായ ഒരുപിടി നിമിഷങ്ങൾ പിറന്നത്.

ചിത്രങ്ങൾ കാണാം:

1.

surya3

2.

surya4

3.

surya-1

4.

surya2