Thursday 28 January 2021 10:01 AM IST : By സ്വന്തം ലേഖകൻ

ആരാധകന്റെ വിവാഹത്തിന് സൂര്യയുടെ സർപ്രൈസ്! താലി എടുത്തുകൊടുത്തതും താരം

surya

തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിനെത്തി തമിഴകത്തിന്റെ പ്രിയതാരം സൂര്യ. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനോടകം വൈറൽ ആണ്.

വർഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അംഗം ആണ് ഹരി. വിവാഹച്ചടങ്ങിൽ ഉടനീളം സൂര്യ പങ്കെടുത്തു. വധുവിന് ചാർത്താൻ താലി എടുത്തുകൊടുത്തതും സൂര്യയായിരുന്നു.

വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ഹരിക്ക് ലഭിച്ചിരുന്നില്ല.