Friday 14 January 2022 02:39 PM IST : By സ്വന്തം ലേഖകൻ

പൊങ്കൽ ആഘോഷിച്ച് സൂര്യയും ജ്യോതികയും: ചിത്രം പങ്കുവച്ച് കാർത്തിയും

surya

സൂര്യയ്ക്കൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് ജ്യോതിക. പ്രിയതാരദമ്പതികളുടെ പൊങ്കൽ ആഘോഷ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. സൂര്യയുടെ അനിയനും താരവുമായ കാർത്തിയും പൊങ്കൽ ആഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നു.

തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. ഈ വർഷം ജനുവരി 14 മുതൽ 17 വരെയാണ് പൊങ്കൽ ആഘോഷം.