Saturday 14 September 2019 05:19 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവൾക്കും മക്കള്‍ക്കുമൊപ്പം ഹൃദ്യം ഈ നിമിഷങ്ങൾ! വിവാഹ വാർഷിക ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച് സൂര്യ

surya-new

തമിഴകത്തിന്റെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. താരങ്ങളുടെ ഇത്തവണത്തെ വിവാഹ വാർഷിക ആഘോഷം ഊട്ടിയില്‍ വച്ചായിരുന്നു.

സൂര്യയും ജ്യോതികയും മക്കളായ ദിയയ്ക്കും ദേവിനും ഒപ്പം ചേർന്ന് വിവാഹ വാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. ഈ സന്തോഷ നിമിഷത്തിന്റെ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ സൂര്യ പങ്കുവച്ചിട്ടുണ്ട്.

വിവാഹത്തോടെ ജ്യോതിക അഭിനയത്തിൽ ഇടവേള എടുത്തിരുന്നുവെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. കാപ്പാനാണ് സൂര്യയുടെ പുതിയ ചിത്രം.