Monday 10 August 2020 10:37 AM IST : By സ്വന്തം ലേഖകൻ

സഹോദരി ക്രൂരയെന്ന് സുശാന്ത്! താരം അയച്ച സന്ദേശങ്ങൾ പുറത്ത് വിട്ട് റിയ ചക്രവർത്തി: പുത്തൻ വഴിത്തിരിവ്

sushanth

സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുത്തൻ വഴിത്തിരിവ് സൃഷ്ടിച്ച് സുശാന്ത് തനിക്കയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ട് നടി റിയ ചക്രവർത്തി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് റിയയുടെ പുതിയ നീക്കം. സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് പങ്കുണ്ടെന്നാണ് സുശാന്തിന്റെ കുടുംബാംഗങ്ങളുടെ ആരോപണം.

സഹോദരി പ്രിയങ്കയ്ക്കെതിരെ സുശാന്ത് നടത്തിയ പരാമര്‍ശങ്ങളാണ് ചാറ്റില്‍. സഹോദരിയെ തീര്‍ത്തും ക്രൂരയായ വ്യക്തിയെന്നാണ് സുശാന്ത് ചാറ്റില്‍ വിശേഷിപ്പിക്കുന്നത്. റിയയേയും കുടുംബത്തേയും പ്രശംസിക്കുന്നുമുണ്ട്. സുഹൃത്ത് സിദ്ധാര്‍ത്ഥ് പിതാനിയെ സ്വാധീനിക്കാന്‍ പ്രിയങ്ക ശ്രമിച്ചെന്നും ചാറ്റില്‍ പറയുന്നുണ്ടൊണ് റിപ്പോര്‍ട്ട്.

sushanth-2

പൈശാചികതയുള്ളവളെന്നാണ് പ്രിയങ്കയെ സുശാന്ത് വിശേഷിപ്പിക്കുന്നത്. ഇതുപോലൊരു നാണംകെട്ട കാര്യം ചെയ്യുന്നു, എന്നിട്ട് ഇരവാദം നടത്തി അതിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം സഹോദരിയെ കുറിച്ച് പറയുന്നു.

സഹോദരി തങ്ങളുടെ അമ്മ പഠിപ്പിച്ച കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു പോയെന്നും ഏതാണ് ശരിയെന്ന് ദെെവം തീരുമാനിക്കട്ടെയെന്നും സുശാന്ത് പറയുന്നു. തന്റെ സുഹൃത്ത് സിദ്ധാർഥിനെ പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നും ഒടുവിൽ ഇരവാദം പറയുകയാണെന്നും സുശാന്ത് പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം റിയ സുശാന്തിന്റെ ഡയറിയിലെ പേജ് പുറത്ത് വിട്ടിരുന്നു.