Monday 06 July 2020 11:58 AM IST : By സ്വന്തം ലേഖകൻ

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാള്‍: വിഡിയോ വൈറൽ

sushanth

ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പാരാനോർമൽ വിദഗ്ധർ. അമേരിക്കയില്‍ നിന്നുള്ള പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാര്‍സണനും ഭാര്യ ട്രീസ ലാർസനും കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് താരത്തെ കൊലപ്പെടുത്തിയതെന്ന് പറയുന്നു. ഇതിന്റെ വിഡിയോ വൈറൽ ആണ്.

ഇന്ത്യയിൽ നിന്നുള്ള കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓൺലൈൻ വിഡിയോ ചാറ്റിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഈ വിഡിയോ ചർച്ചയാകുകയാണ്.

‘മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാൽ അത് ആർക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നിൽ’.– ട്രീസ ലാർസന്‍ പറയുന്നു.

സുശാന്ത് സിങ് താമസിക്കുന്ന ബാന്ദ്രയിലെ ഫ്ലാറ്റിൽ പ്രേതബാധയുണ്ടെന്ന ചില റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ പൊലീസിനോടു പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. വീട്ടിലെ പ്രേതബാധയുടെ കാര്യത്തിൽ സുശാന്തിനും മനസിൽ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളിൽ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നൽകിയിരുന്നു.