Monday 29 June 2020 10:28 AM IST : By സ്വന്തം ലേഖകൻ

‘55 ലക്ഷം മുടക്കി അവനൊരു ടെലെസ്കോപ്പ് വാങ്ങി... വിവാഹത്തെക്കുറിച്ച് പറഞ്ഞു, പെൺകുട്ടിയാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല’! സുശാന്തിന്റെ പിതാവ് പറയുന്നു

sushanthsing

ബോളിവുഡിന്റെ യുവനായകൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് ആരാധകരും സിനിമാ ലോകവും. ഇപ്പോഴിതാ, സുശാന്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണ സിങ് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ‘അവൻ ചന്ദ്രനില്‍ സ്ഥലം വാങ്ങിച്ചു. ചെറുപ്പം മുതലേ ആകാശങ്ങളോടും നക്ഷത്രങ്ങളോടും ഒരുപാട് കൗതുകം അവനില്‍ കണ്ടിരുന്നു. ചന്ദ്രനിലെ സ്ഥലം കാണുവാൻ 55 ലക്ഷം രൂപ മുടക്കിയാണ് അവനൊരു ടെലെസ്കോപ്പ് മേടിച്ചത്’– ഒരു അഭിമുഖത്തിൽ കൃഷ്ണ സിങ് പറഞ്ഞു.

‘ഒരുപാട് പ്രാർഥനകൾക്കും വഴിപാടുകൾക്കും ശേഷം ഉണ്ടായ മകനാണ് സുശാന്ത്. ആ വിനയവും സ്നേഹവും അവന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു. പ്രളയം വന്നപ്പോൾ കോടിക്കണക്കിനു രൂപയാണ് ആസാം, കേരള ഗവൺമെന്റിന് അവൻ നൽകിയത്. പണമില്ലാത്ത കുട്ടികളെ നാസയിൽ വിട്ടു പഠിപ്പിക്കണമെന്നത് അവന്റെ സ്വപ്നമായിരുന്നു. ബുദ്ധിമുട്ടുള്ള ആരാണെങ്കിലും അവരെ തന്നാലാവുന്ന വിധം സഹായിക്കാൻ എന്തും അവന്‍ ചെയ്യുമായിരുന്നു.

വിവാഹത്തെക്കുറിച്ച് സുശാന്ത് പറഞ്ഞു. എന്നാൽ കോവിഡ് ഭീതി വിട്ടൊഴിയാതെ വിവാഹം നടത്താൻ താൽപര്യമില്ലെന്നും പറഞ്ഞു. ഫെബ്രുവരിയിൽ നടത്താമെന്നാണ് പറഞ്ഞത്. എന്നാൽ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പറഞ്ഞില്ല. ആ പെൺകുട്ടായാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല’.– കൃഷ്ണ സിങ് പറഞ്ഞു.