Wednesday 01 July 2020 11:15 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ ഏറ്റവും കൂടുതൽ ഭയക്കുന്നത് മരണത്തെയാണ്...’! സുശാന്ത് പറഞ്ഞതിങ്ങനെ: വിഡിയോ

sushanth

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് സിനിമാ ലോകവും ഉറ്റവരും.

സുശാന്തിന്റെ പഴയകാല അഭിമുഖങ്ങളും താരവുമായി ബന്ധപ്പെട്ട ഓർമകളുമൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്.

ഇപ്പോഴിതാ,‘സ്റ്റോറി നൈറ്റ്സ്’ എന്ന ടെലിവിഷൻ പരിപാടിയിൽ സുശാന്ത് മരണത്തെക്കുറിച്ച് പറഞ്ഞതിന്റെ വിഡിയോയാണ് ഇപ്പോൾ വൈറൽ. ഏറ്റവും പേടി എന്തിനെയെന്ന ചോദ്യത്തിന്, മരണത്തെ എന്നാണ് സുശാന്തിന്റെ മറുപടി. മരണത്തെ ഇത്രയും ഭയന്നിരുന്ന ഒരാൾ ആത്മഹത്യ ചെയ്തു എന്ന അവിശ്വസനീയതയാണ് വിഡിയോ കണ്ട് ആരാധകരും പങ്കുവയ്ക്കുന്നത്.