Wednesday 16 June 2021 09:12 AM IST : By സ്വന്തം ലേഖകൻ

ആ ചിത്രത്തിലേക്കു കണ്ണുകൾ നട്ട് ഫഡ്ജ് കിടന്നു, പ്രിയപ്പെട്ടവൻ മടങ്ങി വരും എന്ന പ്രതീക്ഷയിൽ...! നോവായി പുതിയ ചിത്രം

sushanth-sing-rajput

ഒരു വർഷം മുമ്പാണ് രാജ്യമാകെയുള്ള സിനിമാ പ്രേമികളെയും ചലച്ചിത്ര പ്രവർത്തകരെയും ഞെട്ടിച്ച് ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് ആത്മഹത്യ ചെയ്തത്.

സുശാന്തിന്റെ ആത്മഹത്യ ഉയർത്തിവിട്ട വിവാദങ്ങളും കോലാഹലങ്ങളും ഇപ്പോഴും അടങ്ങിയിട്ടില്ല. സുശാന്തിന്റെ മരണ ശേഷം പുറത്തു വന്ന വാർത്തകളിലും ചിത്രങ്ങളിലും അദ്ദേഹത്തിന്റെ ഓമന വളർത്തുനായയായ ഫഡ്ജും നിറഞ്ഞു നിന്നിരുന്നു. അഞ്ച് വർഷത്തിലേറെയായി, മരണം വരെ സുശാന്തിനൊപ്പമുണ്ടായിരുന്ന ഫഡ്ജ് താരത്തിന്റെ പ്രിയപ്പെട്ടവനായിരുന്നു.

ഇപ്പോഴിതാ സുശാന്തിന്റെ ഓർമദിനത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ചിത്രമാണ് ആരാധകരുടെ ഹൃദയത്തിൽ തൊടുന്നത്. താരത്തിന്റെ വീട്ടിൽ സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിൽ, സുശാന്തിന്റെ ചിത്രത്തിലേക്കു നോക്കി കിടക്കുന്ന ഫഡ്ജിന്റെ ചിത്രമാണിത്.

സുശാന്തിന്റെ മരണ ശേഷം, ഭക്ഷണം പോലും കഴിക്കാതെ തന്റെ പ്രിയപ്പെട്ടവനെ തേടി നടക്കുകയായിരുന്നു ഫഡ്ജെന്ന് സുശാന്തിന്റെ ജോലിക്കാർ പറഞ്ഞിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ സിംഗിനൊപ്പമാണ് ഇപ്പോൾ ഫ‍ഡ്ജ്.