Tuesday 18 February 2020 10:00 AM IST : By സ്വന്തം ലേഖകൻ

പിന്നണി ഗായിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, ഭർത്താവിന്റെ പീഡനമെന്ന് ബന്ധുക്കൾ! ഞെട്ടി സിനിമാ ലോകം

sushmitha

കന്നഡയിലെ പ്രശസ്ത പിന്നണി ഗായിക സുശ്മിതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 26 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്.

ഭർത്താവിന്റെ പീഡനത്തെ തുടർന്ന് സുശ്മിത ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ശരത് കുമാർ ആണ് ഭർത്താവ്.

മരിക്കും മുമ്പ് താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. സംഭവത്തിൽ അന്നപൂർണ്ണേശ്വരി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.