Saturday 21 November 2020 10:13 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനം’! മകളുടെ ആദ്യ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ച് സുസ്മിത

susmitha

തന്റെ ജൻമദിനത്തിന് മകൾ റെനി നൽകിയ പിറന്നാൾ സമ്മാനത്തെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സുസ്മിത സെൻ.

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സുസ്മിത സെന്നിന്റെ 45-ാം ജന്മദിനം.

റെനി അഭിനയിക്കുന്ന ‘സുത്തബാസി’യുടെ ട്രെയിലർ പങ്കുവച്ചാണ് സുസ്മിതയുടെ കുറിപ്പ്. കബിർ ഖുറാനയാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ. രഹസ്യമായി പുകവലിക്കുന്ന പത്തൊമ്പതുകാരിയുടെ ലോക്ക്ഡൗൺ കാല അനുഭവങ്ങളാണ് പ്രമേയം.

തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തിരുന്നു. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്ക്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സുസ്മിത ബോയ്ഫ്രണ്ട് രോഹ്‌മൻ ഷാവ്‌ലിന്റെയും മക്കളുടെയും വിശേഷങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.