Friday 13 December 2019 04:55 PM IST : By സ്വന്തം ലേഖകൻ

‘ഈ മടങ്ങി വരവ് നിങ്ങൾക്കു വേണ്ടി’! സുസ്മിത സെൻ വീണ്ടും സിനിമയിലേക്ക്

susmitha

ബോളിവുഡിന്റെ എക്കാലത്തേയും പ്രിയനായികയായ സുസ്മിത സെന്‍ ശക്തമായ തിരിച്ചു വരവിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. സുസ്മിത തന്റെ പെൺമക്കൾക്കും കാമുകനും ഒപ്പം കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ. പത്ത് വർഷത്തോളമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന താരം തിരിച്ചു വരുന്നത് ആരാധകരെയും സന്തോഷിപ്പിക്കുന്നു.

തന്റെ ചിത്രം പങ്കുവച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മടങ്ങി വരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ തിരിച്ചു വരവ് ആരാധകർക്കു വേണ്ടി ആണെന്നും ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിൽ അവർ വ്യക്തമാക്കുന്നു.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ സുസ്മിതയും കാമുകന്‍ റോഹ്മാന്‍ ഷോവലും വിവാഹിതരാകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.