Thursday 14 November 2019 10:03 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു രണ്ടാം വിവാഹം’! തുറന്നു പറഞ്ഞ് ശ്വേത

swetha-new

രണ്ടാം വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേത തിവാരി. രണ്ടാം ഭർത്താവായ അഭിനവ് കെഹ്ലിയിൽ നിന്നേറ്റ മോശം അനുഭവങ്ങളെ കുറിച്ച് രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു രണ്ടാം വിവാഹം എന്നാണ് നടി പറയുന്നത്. കൊഹ്ലിയുമായുള്ള വിവാഹം മാനസ്സികമായി തളർത്തുകയും വേദനിപ്പിക്കുകയും ചെയ്തു. ബന്ധം പിരിഞ്ഞ ശേഷം താൻ സന്തോഷവതിയും ആരോഗ്യവതിയുമാണെന്നും അവർ പറയുന്നു.

താൻ നേരിട്ട പ്രശ്നങ്ങൾ തുറന്നു പറയുമ്പോൾ എല്ലാവരും ചോദിക്കുന്നത് വിവാഹമോചനത്തെ കുറിച്ചാണ്. എന്റെ കുടുംബത്തിനും കുട്ടികളുടെ നല്ലതിനും വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അവർ പറഞ്ഞു.

രാജ ചൗധരിയാണ് ശ്വേതയുടെ ആദ്യ ഭർത്താവ്. ഒൻപത് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് 2007 ൽ ഇവർ വിവാഹ മോചിതരായി. ഈ ബന്ധത്തിൽ ഒരു മകളുണ്ട് . രാജയുമായുളള വിവാഹമോചനത്തിന് ശേഷമാണ് 2013 ൽ അഭിനന്ദിനെ ശ്വേത വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ട് വയസ്സുകാരനായ മകനുണ്ട്. ആദ്യ ബന്ധത്തിലുളള മകള അഭിനന്ദ് മർദിച്ചുവെന്ന് ആരോപിച്ചാണ് നടി പോലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു.