Monday 12 August 2019 03:47 PM IST : By സ്വന്തം ലേഖകൻ

മകളെ അപമാനിച്ചു,തല്ലി! ഭർത്താവിനെതിരെ പരാതി നൽകി ശ്വേത തിവാരി: പൊലീസ് സ്റ്റേഷനിൽ കരഞ്ഞു ബഹളം വച്ച് താരം

s

ഭർത്താവ് അഭിനവ് കോലിക്കെതിരെ പരാതി നൽകി ബോളിവുഡ് നടിയും ടെലിവിഷൻ താരവുമായ ശ്വേത തിവാരി. മകളെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് പരാതി. ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ അഭിനവ് മര്‍ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.

ശ്വേതയുടെ മകള്‍ പാലക് മോഡലാണ്. 2017 മുതലാണ് പാലക് മോഡലിങ് തുടങ്ങിയത്. അക്കാലം മുതൽ അഭിനവ് മകളെ മോഡലിങ് ചിത്രങ്ങളുടെ പേരില്‍ അധിക്ഷേപിക്കുകയാണെന്നും പരിഹസിക്കുകയാണെന്നും ശ്വേത പറയുന്നു.

ശ്വേതയുടെ പരാതിയെ തുടര്‍ന്ന് അഭിനവിനെ മുംബൈ പൊലീസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ കുറ്റം സമ്മതിച്ചില്ലത്രേ.

ശ്വേതയോടൊപ്പം മകളും പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തി. സ്ഥിരമായി മദ്യപിക്കുന്ന അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ ശ്വേത ഉറക്കെ കരഞ്ഞു ബഹളം വച്ചതായാണ് റിപ്പോര്‍ട്ട്.

ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998 ല്‍ വിവാഹിതരായ ഇവര്‍ 2007 ല്‍ വേര്‍പിരിഞ്ഞു. 2013 ലാണ് ശ്വേത അഭിനവിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടിയുണ്ട്.