Saturday 15 December 2018 12:24 PM IST : By സ്വന്തം ലേഖകൻ

ശ്വേത ബസു പ്രസാദ് വിവാഹിതയായി; ചിത്രങ്ങൾ കാണാം

s1

പ്രമുഖ നടിയും തെലുങ്കിലെ താര നായികയുമായിരുന്ന ശ്വേത ബസു പ്രസാദ് വിവാഹിതയായി. ശ്വേതയുടെ ദീർഘകാല സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ രോഹിത് മിത്തലാണ് വരൻ.ബംഗാളി ആചാര പ്രകാരം പൂനയിലായിരുന്നു വിവാഹ ചടങ്ങുകൾ. പിങ്ക് സിൽക്ക് സാരിയായിരുന്നു വധുവിന്റെ വേഷം.

2002 ൽ ‘മക്ദീ’ എന്ന ചിത്രത്തിലൂടെ അരങ്ങേറി, മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ശ്വേത തുടർന്ന് ഹിന്ദി, തെലുങ്ക്, ബംഗാളി, തമിഴ് സിനിമകളിൽ നായികയായി.

വലിയ വിജയങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി തിളങ്ങിയ ശ്വേതയുടെ പുതിയ ഹിന്ദി ചിത്രത്തിൽ അനുരാഗ് കശ്യപാണ് നായകൻ.

1

s5

2

s4

3

s3

4

s2

5

s1