Tuesday 20 August 2019 03:47 PM IST : By സ്വന്തം ലേഖകൻ

മറ്റൊന്നും പറയാനില്ല, ഹെവി...! ത്രസിപ്പിച്ച്, വിസ്മയിപ്പിച്ച് ‘സെയ്റ നരസിംഹ റെഡ്ഡി’യുടെ ടീസർ

seyya

തെലുങ്കിന്റെ താരചക്രവർത്തി ചിരഞ്ജീവി നായകനാകുന്ന ബഹുഭാഷാ ചിത്രം ‘സെയ്റ നരസിംഹ റെഡ്ഡി’ യുടെ ടീസർ എത്തി. വൻ ബജറ്റിൽ, വർഷങ്ങൾ കൊണ്ടു തയാറാക്കിയ ചിത്രം ഒരു കാഴ്ചാവിസ്മയം തന്നെ സമ്മാനിക്കുമെന്ന് ടീസർ ഉറപ്പു തരുന്നു.

യഥാർത്ഥ സംഭവത്തിൽ നിന്നു പിറവിയെടുത്ത ചിത്രം ബ്രട്ടീഷുകാർക്കെതിരെ പൊരുതിയ യോദ്ധാവിന്റെ കഥ പറയുന്നു. ചിരഞ്ജീവിക്കൊപ്പം അമിതാഭ് ബച്ചൻ, വിജയ് സേതുപതി, കിച്ച സുധീപ്, നയൻതാര, തമന്ന തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു.

മാസ് യുദ്ധരംഗങ്ങളടങ്ങിയ കലക്കൻ ടീസർ ഇതിനോടകം വൈറലാണ്.

സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ മകനും യുവതാരവുമായ രാംചരൺ തേജയാണ് നിർമാണം. തെലുങ്കിനൊപ്പം മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.