Friday 12 July 2019 12:17 PM IST : By സ്വന്തം ലേഖകൻ

‘എന്റെ പേര് പറയാത്തതെന്താ’ ? രംഗോലിയെ ട്രോളി തപ്സി; വീണ്ടും അഭിനന്ദിച്ച് വരുൺ

taapsee-new

സോളോ ഹീറോയിൻ ചിത്രങ്ങളിലൂടെ ബോളിവുഡിൽ പുതിയ മാറ്റങ്ങൾ സ്വന്തമാക്കിയ തപ്സി നായികയായെത്തുന്ന പുതിയ ചിത്രമാണ് ‘സാൻഡ് കി ആങ്ക്. ചിത്രത്തിന്റെ ടീസറിനെ പ്രശംസിച്ച് ബോളിവുഡ് താരം വരുണ്‍ ധവാൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വരുണ്‍ ധവാന്റെ അഭിനന്ദനത്തിന് തപ്സി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

കങ്കണയുടെ സഹോദരി രംഗോലിയെ പരിഹസിച്ചാണ് തപ്സിയുടെ റിപ്ലേ. യഥാര്‍ഥ ഇന്ത്യൻ നായികമാരെ വെളളിത്തിരയിലേക്ക് കൊണ്ടുവരുന്നതില്‍ ആശംസകള്‍ എന്ന രീതിയിലാണ് ചിത്രത്തെ അഭിനന്ദിച്ച് വരുൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സംവിധായകനെ മാത്രമാണ് താരം പേരെടുത്ത് പ്രശംസിച്ചതും.

എന്നാല്‍ എന്തുകൊണ്ട് തന്റെ പേര് എടുത്തുപറഞ്ഞില്ല, അഭിനന്ദിച്ചില്ല എന്നാണ് തപ്സി ചോദിക്കുന്നത്. അതോടെ, തപ്സിയെയും ചിത്രത്തിലെ മറ്റൊരു നായിക ഭൂമികയെയും പേരെടുത്ത് പറഞ്ഞ് വരുണ്‍ ധവാൻ വീണ്ടും ആശംസകള്‍ അറിയിച്ചു.

ദിവസങ്ങൾക്കു മുമ്പ്, ‘ജെഡ്ജ്മെന്റല്‍ ഹെ ക്യാ’യുടെ ട്രെയിലറിനെ പ്രശംസിച്ച് വരുണ്‍ ധവാൻ കുറിപ്പെഴുതിയപ്പോൾ ചിത്രത്തിലെ നായികയായ കങ്കണയുടെ പേര് ഉൾപ്പെടുത്തിയില്ലെന്ന പരാതിയുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തു വന്നിരുന്നു.

Tags:
  • Bollywood