Tuesday 13 March 2018 11:04 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ ജീവന്‍ രക്ഷിച്ചത് ഇളയദളപതി: ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ വാഴ്ക വിജയ് എന്നെഴുതും നടന്‍ ബാലാജി

balaji_vijay

വിജയ് എന്ന നടന്‍ ആരാധക ലോകത്തിന്റെ ഇളയദളപതി ആയതിനു പിന്നില്‍ ഒട്ടേറെ കഥയുണ്ട്. അഭിനയ മികവ് മാത്രമല്ല അതിന്റെ കാരണം. സഹതാരങ്ങളോടും സഹായമാവശ്യമുള്ളവര്‍ക്കുമൊക്കെ പറയാതെ പോലും ചേര്‍ത്തു നിര്‍ത്തി സഹായം നല്‍കുന്ന സഹോദരനെ പോലെ കൂടെ നില്‍ക്കുന്ന മനസ്സാണെന്ന് വിജയ് എന്ന താരത്തെക്കുറിച്ച് പലരും പറയാറുണ്ട്. ഹാസ്യ താരം  ബാലാജി പറയുന്നതിങ്ങനെ… മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് വിജയ് സാറില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇന്നും ആരാധകര്‍ക്ക് ഞാന്‍ ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ വാഴ്ക വിജയ് എന്നാണ് എഴുതുന്നത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്.

സിനിമയില്‍ വന്ന പരിചയം മാത്രമാണ് ‍ഞങ്ങള്‍ തമ്മിലുള്ളത്. ആദ്യ ചിത്രം തന്നെ അദ്ദേഹത്തിനൊപ്പമായിരുന്നു. തുടര്‍ച്ചയായി 10 സിനിമകള്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അര്‍പ്പണം ഏറെ വലുതാണ്. കൃത്യ സമയത്തും ഇന്നും ഷൂട്ടിങ് ലൊക്കേഷനിലെത്തും. അധികം സംസാരിക്കാത്ത ആളാണ് വിജയ്. എന്നുകരുതി ദേഷ്യക്കാരനല്ല. കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാവോ ഡയലോഗ് പറയാവോ എന്നൊക്കെ പലര്‍ക്കും പേടിയാണ്. പക്ഷേ അദ്ദേഹത്തിന് അതൊന്നും പ്രശ്നമല്ല.

കൂടെ നില്‍ക്കുന്നവന് കൂടി അവസരം നല്‍കാന്‍ വിജയ് സാര്‍ ശ്രദ്ധിക്കാറുണ്ട്. കുറച്ച് സിനിമകള്‍ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് തന്റെ അച്ഛന്‍ സുഖമില്ലാതെ വന്നത്. സിനിമയിലെ ആരോടും സഹായം ചോദിച്ചിരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് ദൈവത്തെ പോലെ വിജയ് സാര്‍ വന്നത്. ആരോ പറഞ്ഞറിഞ്ഞ് തന്നെ വിളിപ്പിക്കുകയായിരുന്നു. വിജയ് സാറിന്റെ അച്ഛന്‍ ചന്ദ്രശേഖരനെ പോയി കാണണം എന്നു പറയുകയായിരുന്നു. ചെന്നപ്പോള്‍ ഒരുലക്ഷം രൂപ തന്നു.  ആ പണത്തിന് അന്ന് എന്റെ അച്ഛന്റെ ജീവന്റെ വിലയുണ്ടായിരുന്നു. ഇന്നും ആ പണം തന്നോട് വിജയ് സാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാലാജി പറയുന്നു.