Saturday 16 February 2019 03:50 PM IST : By സ്വന്തം ലേഖകൻ

അന്‍ഡമാനില്‍ അവധി ആഘോഷിച്ച് തനൂജ മുഖർജി! ചിത്രം വൈറൽ

thanuja-new

തനൂജ മുഖര്‍ജിയെ പുതിയ തലമുറയ്ക്ക് ബോളിവുഡ് സുന്ദരി കജോളിന്റെ അമ്മയെന്ന നിലയിലാകും കൂടുതൽ പരിചയം. എന്നാൽ ഒരു കാലത്ത് ബി ടൗണിലെ താരനായികയായിരുന്നു തനൂജ. വൻ നായകൻമാർക്കൊപ്പം വലിയ ഹിറ്റുകളുടെ ഭാഗമായിരുന്ന അവർ അക്കാലത്ത് വലിയ ആരാധക പിന്തുണുള്ള താരങ്ങളിൽ മുൻ നിരയിലായിരുന്നു.

എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്നകന്നു തുടങ്ങിയ തനൂജ പിന്നീടു വാർത്തകളിൽ നിറഞ്ഞത് ബോളിവുഡ് നായികമാരായ കജോളിന്റെയും തനിഷയുടെയും അമ്മ എന്ന പേരിലാണ്.

വർഷങ്ങൾക്കിപ്പുറം വീണ്ടും പ്രേക്ഷകർക്കിടയിൽ തനൂജ ചർച്ചയായത് അടുത്തിടെ മകൾ തനിഷ ഇന്‍സ്റ്റഗ്രാമിൽ പങ്കു വച്ച ഒരു ചിത്രത്തിലൂടെയാണ്.

അന്‍ഡമാനില്‍ അവധി ആഘോഷിക്കുന്ന തനൂജയുടെയും തനിഷയുടെയും ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.