Wednesday 17 July 2019 04:26 PM IST : By സ്വന്തം ലേഖകൻ

അനിയത്തിക്കുട്ടിക്കൊരു ബിഗ് സർപ്രൈസ്! സഹോദരിക്ക് 21 ലക്ഷത്തിന്റെ ആഡംബര വാഹനം സമ്മാനിച്ച് തപ്സി

tapsee-new

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി വളർന്ന നായികയാണ് തപ്സി പന്നു. ബോളിവുഡിൽ പിങ്ക് ഉൾപ്പടെ, നായികയായ ചിത്രങ്ങളിൽ തകർപ്പൻ പ്രകടനവുമായി താരപദവി സ്വന്തമാക്കിയ തപ്സി സഹോദരിക്കു നൽകിയ സമ്മാനമാണ് പുതിയ വാർത്ത.

അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിന്റെ ജനപ്രിയ വാഹനം കോംപസാണ് താരം സഹോദരിക്കു സമ്മാനിച്ചത്. ഏകദേശം 21.33 ലക്ഷമാണ് വാഹനത്തിന്റെ വില.

ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിലെ നല്ല നടിമാരുടെ കൂട്ടത്തിലാണ് ഇപ്പോൾ തപ്സിയുടെ സ്ഥാനം.