Saturday 02 February 2019 12:52 PM IST : By സ്വന്തം ലേഖകൻ

14 വർഷം ജയപരാജയങ്ങളിൽ ഒപ്പംനിന്ന കൂട്ടുകാരി ഇനി ജീവിതത്തിലും തുണ; വിവാഹം പ്രഖ്യാപിച്ച് നദാൽ!

rafeal-21

പതിനാലു വർഷം നിഴലുപോലെ കൂടെനിന്ന പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക് ക്ഷണിച്ച് റാഫേൽ നദാൽ. സെസ്ക എന്ന ഓമനപ്പേരിൽ വിളിക്കുന്ന മരിയ ഫ്രാൻസിസ്ക പെരല്ലോയാണ് നദാലിന്റെ വധു. നീണ്ട പതിനാലു വർഷം റാഫേലിന്റെ വിജയത്തിലും പരാജയത്തിലും തോളോടുതോൾ ചേർന്ന് മരിയ ഒപ്പമുണ്ട്.  

നദാലിന്റെ നാട്ടുകാരിയാണ് മരിയ. ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്ന മരിയ നദാൽ ഫൗണ്ടേഷനുമായി ബദ്ധപ്പെട്ട ജോലികളാണ് ചെയ്തു വരുന്നത്. കഴിഞ്ഞ വർഷം മേയിൽ റോമിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം. 

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ദ്യോക്കോവിച്ചിനോടുളള തോൽവിക്ക് പുറകെയാണ് 32 വയസ്സുകാരനായ നദാലിന്റെ വിവാഹ പ്രഖ്യാപനം.  അടുത്ത നവംബർ, ഡിസംബർ മാസത്തിലാകും വിവാഹം. ഔദ്യോഗിക തീയതി പുറത്തു വിട്ടിട്ടില്ല.