Tuesday 19 November 2019 06:14 PM IST : By സ്വന്തം ലേഖകൻ

റഹ്മാന് മുന്നിൽ തൈക്കൂടത്തിന്റെ ‘മാജിക്’! സംഗീത പ്രതിഭകൾക്കു മുന്നിൽ പൊളിച്ചടുക്കി ഗോവിന്ദ് വസന്തയും ടീമും: വിഡിയോ

rahaman

ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ മിശിഹ എന്നാണ് ആരാധകർ എ. ആർ റഹ്മാനെ വിശേഷിപ്പിക്കുന്നത്. കാലം മാറി വന്നിട്ടും പുതിയ തലമുറകൾ പലതു വന്നിട്ടും റഹ്മാന്റെ സംഗീതത്തിനും റഹ്മാൻ സൃഷ്ടിച്ച തരംഗത്തിനും ഇപ്പോഴും പുതുമയുടെ കരുത്ത്. ആ നിത്യവിസ്മയ സംഗീത ജീവിതത്തിനുള്ള ആദരവായിരുന്നു റഹ്മാന് മുന്നിൽ, മലയാളത്തിലെ പ്രമുഖ സംഗീത സംഘം തൈക്കൂടം ബ്രിഡ്ജിന്റെ പ്രകടനം. റഹ്മാനും മറ്റനേകം സംഗീത പ്രതിഭകളും അണിനിരന്ന സദസ്സിന് മുമ്പിലാണ് ഗോവിന്ദ് വസന്ത ഉൾപ്പടെയുള്ള തൈക്കൂടം ടീം റഹ്മാന് ട്രിബ്യൂട്ട് ഒരുക്കിയത്. ഇതിന്റെ വിഡിയോ ഇതിനോടകം വൈറൽ ആണ്.