Friday 17 January 2020 04:45 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ‘തലൈവി’യുടെ എം.ജി.ആർ! തകർപ്പൻ ലുക്കിൽ അരവിന്ദ് സ്വാമി

mgr

പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘തലൈവി’. ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ, കങ്കണ റണാവത്താണ് നായിക. എം.ജി.ആറിന്റെ വേഷത്തിൽ അരവിന്ദ് സ്വാമിയും എത്തും.

ഇപ്പോഴിതാ, ചിത്രത്തിനു വേണ്ടിയുള്ള അരവിന്ദ് സ്വാമിയുടെ എം.ജി.ആർ ലുക്ക് വൈറലാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ശ്രദ്ധേയമാണ്.

എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശശികലയുടെ റോളിൽ പ്രിയാമണിയും എത്തും. ബാഹുബലിയുടെ രചയിതാവായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

ജയലളിതയുടെ മരുമകനിൽ നിന്നും എൻ ഒസി വാങ്ങിയാണ് അണിയറപ്രവർത്തകർ ചിത്രം നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ജയലളിതയുടെ ഒഫീഷ്യൽ ബയോപിക് എന്ന വിശേഷണം കൂടി ചിത്രത്തിനുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി, 2020 ജൂൺ 26 നാണ് ചിത്രത്തിന്റെ റിലീസ്.