Friday 27 November 2020 04:08 PM IST

മാസ് ഫോട്ടോഷൂട്ടുമായി തമന്ന ; വൺ ഷോൾഡർ ലോങ് ഡ്രസ്സിൽ തിളങ്ങി ‘ഫോറൻസിക്’ താരം

Tency Jacob

Sub Editor

camel 1

ഫോറൻസിക് എന്ന സിനിമ കണ്ടവരാരും ഇരട്ടവേഷത്തിലെത്തിയ തമന്ന പ്രമോദ് എന്ന മിടുക്കികുട്ടിയെ മറക്കില്ല. ടൊവിനൊയോടും മംമ്തയോടുമൊപ്പം മികച്ച അഭിനയമാണ് തമന്ന കാഴ്ച വച്ചത്.‘‘പാലക്കാട് കുമരനെല്ലൂർ ആണ് ഞങ്ങളുടെ നാട്.ഇപ്പോൾ അബുദാബിയിലാണ്. അമ്മ ശ്രീകല, അച്ഛൻ പ്രമോദ്.രണ്ടുപേരും ഇവിടെ ജോലിചെയ്യുന്നുണ്ട്. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്നു.ടൊവിനോയുടെ ഫേസ്ബുക്ക് പേജിൽ കാസ്റ്റിങ് കോളിനു വേണ്ടിയുള്ള പോസ്റ്റ് വന്നിരുന്നു. അതു കണ്ട് ഞങ്ങളുടെ ഒരു കസിൻ പറഞ്ഞിട്ടാണ് ബയോഡാറ്റ അയക്കുന്നത്. ഞാൻ മൂന്നാം വയസ്സിൽ തുടങ്ങി ക്ലാസ്സിക്കൽ ഡാൻസും പാട്ടും പഠിക്കുന്നുണ്ട്. ദുബായിലും അബുദാബിയിലുമായി നടക്കുന്ന എല്ലാ ബ്യൂട്ടി കോണ്ടെസ്റ്റുകളിലും പങ്കെടുക്കാറുണ്ട്. അതിലൊക്കെ സമ്മാനം കിട്ടാറുണ്ട്.’’

camel5

അബുദാബിയിലെ ഫോസ്സിൽ ഡൂൺസ് എന്ന മണലാരണ്യത്തിൽ താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.‘‘അബുദാബി സിറ്റിയിൽ നിന്നു നാല്പത്തിയഞ്ചു മിനിറ്റ് ഡ്രൈവുണ്ട് അവിടെയെത്താൻ.നല്ല കാറ്റുവീശുന്ന സ്ഥലമായതുകൊണ്ട് മരുഭൂമിയിലെ മണലും കാത്സ്യം കാർബണേറ്റും കൂടി സ്വയം ഉരുത്തിരിഞ്ഞുണ്ടാവുന്ന വ്യത്യസ്ത ആകൃതിയിലുള്ള മണൽക്കൂനകളാണ് ഇവിടത്തെ പ്രത്യേകത.

camle 4

ഇതിനിടയിൽ ഒട്ടകങ്ങളുടെ ഫോസിലുകളും കുടുങ്ങികിടക്കുന്നുണ്ട്.മനോഹരമായ സ്ഥലമായതു കൊണ്ട്,ഫോട്ടോയെടുക്കാനായി ധാരാളം ആളുകൾ വരുന്നുണ്ട്. ഒട്ടകത്തിന്റെയു ആടുകളുടെയും ഫാമുകളുമുണ്ട്.ഫോട്ടോ എടുക്കുമ്പോൾ കാറ്റിൽ മുടി പാറിപറന്നു കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി.

camel2

ഹോളിവുഡ് സിനിമകൾ അവിടെ ഷൂട്ട് ചെയ്യാൻ പോകുന്നു എന്നു കേൾക്കുന്നുണ്ട്.എനിക്കാ സ്ഥലം ഭയങ്കര ഇഷ്ടായി.ഓറഞ്ചും ചുവപ്പും മഞ്ഞയും നിറത്തോടു കൂടിയ അസ്തമയ സൂര്യനെ കാണാൻ എന്തു ഭംഗിയായിരുന്നു!എന്റെ ഫോട്ടോസ് എടുത്തത് അനന്തു നന്ദകുമാർ എന്ന ഫോട്ടോഗ്രാഫറാണ്.

camel 3

‘റെഡ് ടാഗ്’ ആണ് ഡ്രസ്സ് സ്പോൺസർ ചെയ്തത്.ഡിസംബർ രണ്ടാമത്തെ ആഴ്ച പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങും.അതിനായുള്ള ഒരുക്കത്തിലാണ്.’’തമന്ന നിറ‍ഞ്ഞ സന്തോഷത്തോടെ പറഞ്ഞു നിറുത്തി.

Tags:
  • Movies