Wednesday 25 April 2018 04:09 PM IST : By സ്വന്തം ലേഖകൻ

ഇങ്ങനെ റൺ ഔട്ട് ആകുമെന്ന് കരുതിയില്ല! താര കല്യാണും സൗഭാഗ്യയും തകര്‍ത്തുവെന്ന് ആരാധകര്‍

thara_sou

നടിയും നര്‍ത്തകിയുമായ താര കല്യാണും ഡബ്സ്മാഷ് താരം സൗഭാഗ്യയും സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ്. ഇരുവരും ചേര്‍ന്നുള്ള വിഡിയോകള്‍ കണ്ട് ഈ അമ്മയും മകളും ശരിക്കും ഇരട്ടകളാണോ എന്നുപോലും ഇവരെ ഇഷ്ടപ്പെടുന്നവര്‍ ചോദിക്കുന്നു.
ഡബ്സ്മാഷിലൂടെ ഇരുവരും ചേര്‍ന്ന് ചിരിപ്പിക്കുന്ന വിഡിയോകള്‍ നേരത്തെ തന്നെ തരംഗമായിരുന്നു. ഇപ്പോഴിതാ ഇവരുടെ ഡബ്സ്മാഷ് വിഡിയോകള്‍ കോര്‍ത്തിണക്കിയ വിഡിയോ വൈറലാകുകയാണ്.

പുകയില നിര്‍മാര്‍ജ്ജന്തതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ബോധ വത്കരണ പരസ്യത്തിന്റെ ഡബ്സ്മാഷിന്റെ ട്രോള്‍ വെര്‍ഷനാണ് ആദ്യം.  നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് ആക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്....എന്നു തുടങ്ങുന്ന വിഡിയോ കണ്ടാല്‍ ആരും ചിരിച്ചു പോകും. പരസ്യവും പാട്ടും എല്ലാം ചേര്‍ന്ന് കോമഡി രൂപത്തിലാണ് അവതരണം.