Friday 12 July 2019 03:35 PM IST : By സ്വന്തം ലേഖകൻ

പൂരം കൊടിയേറി! വമ്പൻ ടീം ഒന്നിക്കുന്ന, ജയസൂര്യയുടെ ‘തൃശൂർ പൂരം’ തുടങ്ങി

jayasurya-new

വൻ ടീമിന്റെ കരുത്തിൽ ‘തൃശൂർ പൂരം’ ഒരുങ്ങുന്നു. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ‘തൃശൂർ പൂര’ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. ‘ആട് 2’ എന്ന സൂപ്പർഹിറ്റിനു ശേഷം ജയസൂര്യ–വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തൃശൂർ പൂരം’ അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷ സൃഷ്ടിക്കുന്നു.

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ജയസൂര്യ, സരിത ജയസൂര്യ, വിജയ് ബാബു, രതീഷ് വേഗ, ഛായാഗ്രാഹകൻ ആർ.ഡി. രാജശേഖർ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂർ പൂരം.

തമിഴിൽ, ‘കാക്ക കാക്ക ദ പൊലീസ്’, ‘ഗജിനി’, ‘ഇരുമുഖൻ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആർ.ഡി. രാജശേഖർ ആണ് തൃശൂർ പൂരത്തിന്റെ ഛായാഗ്രാഹകൻ.