Wednesday 01 April 2020 03:43 PM IST : By സ്വന്തം ലേഖകൻ

‘ഇപ്പോൾ അമ്മയ്ക്ക് വേറെ വഴി ഇല്ലല്ലോ...’ ! രസികൻ കുറിപ്പോടെ ടൈഗറിന്റെ വിഡിയോ: പോസ്റ്റ് വൈറൽ

tiger

ബോളിവുഡ് യങ് സ്റ്റാർ ടൈഗർ ഷ്റോഫിന്റെ ലോക്ക് ഡൗൺ വിഡിയോ വൈറൽ. വീട്ടിനുള്ളിൽ ഫുട്ബോൾ കളിച്ചും വ്യായാമം ചെയ്തും സമയം നീക്കുന്ന ടൈഗർ വിഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് രസകരമാണ്. ‘കുട്ടികളായിരുന്നപ്പോൾ വീടിനുള്ളിൽ കളിക്കാൻ അമ്മ സമ്മതിക്കുകയെ ഇല്ലായിരുന്നു. ഇപ്പോൾ അമ്മയ്ക്ക് വേറെ വഴി ഇല്ലല്ലോ...’ എന്നാണ് താരത്തിന്റെ കുറിപ്പ്

കൊറോണ കാരണം ലോക്ക് ഡൗൺ ആയതു സിനിമ, സീരിയൽ ഷൂട്ടിങ്ങിന് കൂടി ആണ്. ഷെഡ്യുളിന്റെ തിരക്കും ഓട്ട പാച്ചിലുമില്ലാതെ വീട്ടിൽ ഇരിക്കുന്ന താരങ്ങളുടെ ഫെയ്സ്ബുക്, ഇൻസ്റ്റ അപ്ഡേറ്റുകളും ഇപ്പോൾ ലോക്ക് ഡൗൺ കാഴ്ച്ചകൾ തന്നെ.