Saturday 21 April 2018 10:56 AM IST : By സ്വന്തം ലേഖകൻ

മാസ് എനര്‍ജി! സോഷ്യല്‍മീഡിയയില്‍ വൈറലായി ടൊവിനോയുടെ ‘തലകുത്തിമറിയൽ’ വീഡിയോ

tovi

യുവാക്കളുടെ പ്രിയതാരം ടൊവിനോയുടെ അഭിനയത്തെക്കുറിച്ചു മാത്രമല്ല സ്റ്റൈലിനെക്കുറിച്ചും ഫിറ്റ്നസ്സിനെ കുറിച്ചുമെല്ലാം ആരാധകര്‍ക്ക് ഏറെ മതിപ്പാണ്. മോഡലിങ്ങിലും ടൊവിനോ തോമസ് താരമാണ്. നിരവധി പേരാണ് ടൊവിനോയെ സോഷ്യല്‍മീഡിയയില്‍ ഫോളോ ചെയ്യുന്നതും. ടൊവിനോ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ചെറിയ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. ട്രാമ്പൊലിനില്‍ ചാടുകയും കുത്തിമറിയുകയും ചെയ്യുന്ന എനര്‍ജറ്റിക് ടൊവിനോ ആണ് വിഡിയോയില്‍.

വെറുതെ ചാടുന്ന വിഡിയോ ആയത് കൊണ്ട് മാത്രമല്ല ഈ വിഡിയോ സ്പെഷല്‍ ആകുന്നത്. ഷീറോസ് ഹാങ്ഔട്ടിലെ സായാഹ്നമാണ്  ടൊവിനോ പങ്കുവച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതകള്‍ നടത്തുന്ന കഫെറ്റീരിയ ആണ് ലഖ്നൗവിലെ ഷീറോസ് ഹാങ്ഔട്ട്.