Saturday 14 December 2024 03:01 PM IST : By സ്വന്തം ലേഖകൻ

‘22 വർഷമായി സിനിമ എന്ന ഈ മാജിക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു’: സന്തോഷം പങ്കുവച്ച് തൃഷ

trisha

സിനിമയിൽ 22 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക തൃഷ കൃഷ്ണന്‍.

2002 ൽ സൂര്യ നായകനായെത്തിയ ‘മൗനം പേസിയതേ’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് തൃഷ.

‘22 വർഷമായി സിനിമ എന്ന ഈ മാജിക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു... എല്ലാവര്‍ക്കും നന്ദി...’ എന്ന ക്യാപ്ഷനൊപ്പം 13.12 എന്ന് കുറിച്ച് ലവ് ഇമോജിയും നല്‍കി തന്റെ ഒരു ക്യൂട്ട് ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. തലയില്‍ ക്യാപ്പ് വച്ചിരിക്കുന്നു. തോളില്‍ ഒരു കുരങ്ങനുമുണ്ട്.

ഇപ്പോള്‍ സൂര്യ, അജിത് ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.