Monday 16 September 2019 02:50 PM IST : By സ്വന്തം ലേഖകൻ

‘അതിനു വലിയ മാറ്റമൊന്നും തോന്നുന്നില്ലല്ലോ’! തൃഷയുടെ ‘20 ഇയർ ചലഞ്ച്’ ആഘോഷമാക്കി ആരാധകർ: ചിത്രം വൈറൽ

trisha

തെന്നിന്ത്യയുടെ നിത്യഹരിത നായികയാണ് തൃഷ കൃഷ്ണൻ. സിനിമയിലെത്തി, വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ടും തൃഷയുടെ ജനപ്രീതിയിലോ താരമൂല്യത്തിലോ തീരെയും ഇടിവു വന്നിട്ടില്ല. പോയ വർഷം 96 എന്ന ട്രെൻഡ് സെറ്ററിലൂടെ തൃഷ വീണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഇപ്പോഴിതാ, തന്റെ ഒരു പഴയകാല ചിത്രം താരം പങ്കുവച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

1999 ലെ തന്റെ ഒരു ചിത്രമാണ് തൃഷ പങ്കുവച്ചത്. 20 വർഷം മുൻപുള്ള ഈ ചിത്രം കണ്ട്, ഇപ്പോഴത്തേതിൽ നിന്നു വലിയ വ്യത്യാസമൊന്നുമില്ലല്ലോ എന്നാണ് ആരാധകരുടെ കമന്റ ്. തമിഴിലെ ലേഡി മമ്മൂട്ടി എന്നും ചിലർ കമന്റ ് ചെയ്യുന്നു.

96ന് ശേഷം രജനീകാന്തിനൊപ്പമുളള പേട്ട എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയിരുന്നത്. രാംഗി ആണ് തൃഷയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഗര്‍ജനൈ, സതുരംഗ വേട്ടൈ 2, പരമപഥം വിളയാട്ട്, തുടങ്ങിയ സിനിമകളും തൃഷയുടെതായി ഒരുങ്ങുന്നുണ്ട്. മോഹൻലാലിന്റെ നായികയായി മലയാളത്തിലേക്കും വീണ്ടും താരം എത്തും എന്നാണ് വാർത്ത.